ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി സംസാരിച്ചു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടന്ന ആക്രമണം ഇന്ത്യ അവസാനിപ്പിച്ചത് പാകിസ്താൻ അഭ്യർഥിച്ചതോടെയാണ് മോദി ട്രംപിനോട് പറഞ്ഞു. 35 മിനിറ്റ് നീണ്ടുനിൽക്കുന്നതായിരുന്നു ഫോൺ സംഭാഷണം.
പാകിസ്താൻ അഭ്യർഥിച്ചതോടെയാണ് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതെന്ന് മോദി ട്രംപിനോട് വിശദീകരിച്ചു. ഇന്ത്യ – പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടുവെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വെടിനിർത്തൽ വാർത്ത ആദ്യം പുറത്തുവിട്ടതും ട്രംപ് ആയിരുന്നു. ഈ സാഹചര്യത്തിലാണ് മോദി ട്രംപിനോട് സംസാരിച്ചത്. ഓപ്പറേഷൻ സിന്ധൂറിന് ശേഷം ഇതാദ്യമായാണ് മോദി ട്രംപുമായി സംസാരിക്കുന്നത്.
പാകിസ്ഥാന് ചുട്ട മറുപടി നൽകിയെന്നും മോദി പറഞ്ഞതായി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി പറയുന്നു. ഓപ്പറേഷൻ സിന്ധൂർ അവസാനിപ്പിച്ചിട്ടില്ല. ഇന്ത്യ-പാക് വിഷയത്തിൽ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ലെന്നും മോദി പറഞ്ഞു. തീവ്രവാദത്തോട് സന്ധിയില്ല. അവിടെ ട്രേഡ് ഡീൽ ചർച്ചയായിട്ടില്ലെന്നും പറഞ്ഞ മോദി ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായും വിക്രം മിർസി അറിയിച്ചു.