ഉച്ചയ്ക്ക് പുറപ്പെടേണ്ട ഷാർജ – തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം മണിക്കൂറുകളോളം വൈകിയതായി റിപ്പോർട്ടുകൾ

Sharjah-Thiruvananthapuram Air India Express flight scheduled to depart at noon has been delayed for several hours, reports say

ഷാർജയിൽ നിന്നും ഇന്ന് ജൂൺ 18 ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം( IX 546 ) മണിക്കൂറുകളോളം വൈകിയതായി റിപ്പോർട്ടുകൾ.

യാത്രക്കാരുടെ പരാതിയെത്തുടർന്ന് വൈകീട്ട് 4 മണിക്ക് വിമാനത്തിൽ കയറ്റിയെങ്കിലും എ സി പ്രവർത്തിക്കാത്തതിനാൽ യാത്രക്കാരെ വീണ്ടും തിരിച്ചിറക്കുകയായിരുന്നു.

നിലവിൽ ഈ വിമാനം മണിക്കൂറുകളോളം വൈകി ഇപ്പോൾ രാത്രി 8.56 ന് വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായും, നാളെ പുലർച്ചെ 2:51 ന് തിരുവനന്തപുരത്തെത്തുമെന്നുമാണ് വിവരം ലഭിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!