“ആഹ്‌ളാദം ” എന്ന സിനിമയുടെ ആദ്യത്തെ പ്രദർശനം ദുബായിൽ നടന്നു.

The first screening of the film Ahladam was held in Dubai.

ജോലിയും ഉത്തരവാദിത്വങ്ങളും എല്ലാം അതേപടി തുടർന്നുകൊണ്ടുതന്നെ അതിനോടൊപ്പം ഒരു സിനിമയുടെ ഭാഗമാവുക എന്ന ആഗ്രഹമുള്ള പ്രവാസി മലയാളികൾക്ക് പ്രചോദനമായി നിർമ്മിച്ച “ആഹ്‌ളാദം ” എന്ന സിനിമയുടെ ആദ്യത്തെ പ്രദർശനം കഴിഞ്ഞ ദിവസം, ജൂൺ 15 ഞായറാഴ്ച്ച ദുബായ് ഹയാത് റീജൻസിയിലെ സ്റ്റാർ ഗലേറിയ സിനിമയിൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ നടന്നു.

പ്രവാസി മലയാളിയായ ജിജീഷ് ഗോപി നിർമ്മാണവും സംവിധാനവും നിർവഹിച്ച് കലേഷ് കരുണാകരൻ ഛായാഗ്രഹണവും നടത്തിയാണ് ആഹ്‌ളാദം എന്ന ഈ സിനിമ യാഥാർഥ്യമാക്കിയത്. നിത്യ തൊഴിലിനൊപ്പം അവധി സമയങ്ങൾ ഉപയോഗപ്പെടുത്തിയാണ് സിനിമയുടെ ചിത്രീകരണം നടത്തിയിരിക്കുന്നത്.

സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉള്ള, അതിനായി പ്രയത്നിക്കാനും തയ്യാറായ ഏതാനും യൂ എ ഈ മലയാളികളെ ഒന്നിപ്പിച്ചു കൊണ്ടാണ് ജിജീഷ് ഗോപി ഈ സിനിമ തയ്യാറാക്കിയിരിക്കുന്നത്. ത്രില്ലെർ സിനിമകളെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകരെ ലക്ഷ്യം വച്ചുകൊണ്ടാണ് സിനിമയുടെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്.

ഇതിൻറെ സംവിധായകനും നിർമാതാവുമായ ജിജീഷ് ഗോപി ഐ ടി രംഗത്ത് ജോലി ചെയ്‌ത്‌ പത്തു വർഷമായി യൂ എ യി യിൽ കഴിയുന്നു. ഈ സിനിമയിൽ ജിജീഷ് ഗോപി യെ കൂടാതെ പുതുമഖങ്ങളായ അനുരാജ് ആലന്തത്തിൽ, വിബിൻ നാരായണൻ, രാഗേഷ് മേനോൻ,ഹെലന മാത്യു, മരിയ ജേക്കബ്, അനികേത് ജിജീഷ്, പോൾസൺ പാവറട്ടി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജിജീഷ് ഗോപി ഈണം നൽകി പ്രശസ്ത മലയാള ഗായകൻ സുദീപ് കുമാർ ആലപിച്ച ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു.

“ആഹ്‌ളാദം” ഉടൻതന്നെ പ്രശസ്തമായ ഒരു ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകർക്കായി എത്തുന്നതായിരിക്കും .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!