യുഎഇയിൽ ഇന്ന് ജൂൺ 21 ന് വേനൽക്കാലം ഔദ്യോഗികമായി ആരംഭിച്ചതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
സൂര്യൻ ആകാശത്തിലെ ഏറ്റവും ഉയർന്നതും വടക്കേ അറ്റത്തുമുള്ള സ്‌ഥാനത്ത് എത്തുന്ന നിമിഷമാണ് ഇതെന്ന് ദുബായ് ആസ്ട്രോണമി ഗ്രൂപ്പിന്റെ (DAG) ഓപറേഷൻസ് മാനേജർ ഖദീജ അൽ ഹരീരി പറഞ്ഞു.
ഇന്ന് യുഎഇ സമയം രാവിലെ 06.42 ന് ആരംഭിച്ച വേനൽക്കാലം സെപ്റ്റംബർ 23 വരെ മൂന്ന് മാസം നീണ്ടുനിൽക്കും. ഇന്ന് രാത്രിയിൽ ഈർപ്പമുള്ള കാലാവസ്ഥ തുടരും, ജൂൺ 22 ഞായറാഴ്ച രാവിലെ ചില തീരദേശ, ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.
ഇന്നലത്തെ പോലെ ഇന്ന് ഉയർന്ന താപനില 37 നും 43 നും ഇടയിൽ ആയിരിക്കും; കുറഞ്ഞ താപനില 25 നും 30 നും ഇടയിൽ ആയിരിക്കും. ഇന്ന് നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം, രാജ്യത്തുടനീളം കാറ്റിന്റെ വേഗത മണിക്കൂറിൽ 30 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്.