ഭക്ഷ്യസുരക്ഷാ നിയമം ലംഘനങ്ങളെതുടർന്ന് അബുദാബി ൽ ദഫ്ര മേഖലയിലെ ഗയാത്തിയിൽ സ്ഥിതി ചെയ്യുന്ന അൽ റാബിയ റസ്റ്റോറന്റ് അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി (ADAFSA) ഉത്തരവിട്ടു. റസ്റ്റോറന്റിന്റെ രീതികൾ പൊതുജനാരോഗ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കുന്നതായി അതോറിറ്റി കണ്ടെത്തി.
കഴിഞ്ഞ മാസം, ഇതേ നിയമം ലംഘിച്ചതിന് മൂന്ന് ഭക്ഷണശാലകൾ അടച്ചുപൂട്ടാൻ അതോറിറ്റി ഉത്തരവിട്ടിരുന്നു. അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ രണ്ടെണ്ണം അബുദാബിയിലായിരുന്നു, മൂന്നാമത്തേത് അൽ ഐനിലുലായിരുന്നു.