നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ 2025 ജൂൺ 23 ന് അറിയാം. രാവിലെ 8 മണിമുതൽ വോട്ടെണ്ണൽ തുടങ്ങും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. അതിനുശേഷമാകും ഇ.വി.എമ്മിലെ വോട്ടെണ്ണുന്നത്. ആദ്യഫലങ്ങൾ എട്ടരയോടെ പുറത്തുവരും. അന്തിമഫലം പന്ത്രണ്ട് മണിയോടെ പുറത്തുവരും.
ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 900 പോലീസുകാരെയാണ് മണ്ഡലത്തിൽ വിന്യസിച്ചിരിക്കുന്നത്. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ചില പഞ്ചായത്തുകൾ നിർണായകമാണ്. ഫലം എൽഡിഎഫിന് അനുകൂലമാകുമെന്ന് നടക്കുന്ന ചർച്ചകളിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന പേരുകളിൽ ഒന്ന് അമരമ്പലം പഞ്ചായത്തിൻ്റേത്. ഇടതുമുന്നണിക്ക് മിന്നുന്ന ലീഡ് കിട്ടുമെന്ന് അവകാശപ്പെടുന്ന പഞ്ചായത്താണിത്.