ദുബായിൽ പാർട്ടീഷൻ ചെയ്ത റൂമുകൾ ഉപയോഗിക്കുന്ന രീതിക്കെതിരെ കർശന നടപടിയുമായി ദുബായ് മുനിസിപ്പാലിറ്റി

Dubai Municipality takes strict action against the use of partitioned rooms in Dubai

ദുബായിൽ പല പ്രദേശങ്ങളിലും പാർട്ടീഷൻ ചെയ്ത മുറികൾ ഉപയോഗിക്കുന്ന രീതിക്കെതിരെ ദുബായ് മുനിസിപ്പാലിറ്റി കർശന നടപടി സ്വീകരിച്ചു വരികയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും താമസ സൗകര്യം പങ്കിടുന്നതിനുള്ള ഒരു സാധാരണ രീതിയായ റൂം പാർട്ടീഷനുകൾ അപകടകരമാണെന്ന് കണക്കാക്കുകയും അത് നീക്കം ചെയ്യുകയുമാണെന്നും നഗരത്തിന്റെ പല ഭാഗങ്ങളിലും പരിശോധനകൾ നടക്കുന്നുണ്ടെന്നും ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റുമായും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസുമായും ഏകോപിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി ഇപ്പോൾ അൽ റിഗ്ഗ, അൽ മുറഖാബത്ത്, അൽ ബർഷ, അൽ സത്വ, അൽ റഫ തുടങ്ങീ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പരിശോധനാ കാമ്പയിൻ ശക്തമാക്കിയിട്ടുണ്ട്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!