യുഎഇ: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജുവലേഴ്സ് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ രണ്ട് പുതിയ ഷോറൂമുകൾ കൂടി തുറന്നു. ഷാർജയിലെ അൽ നഹ്ദയിലെയും ദുബായിലെ അൽ മൻഖൂലിലെയും പുതിയ ഷോറൂമുകൾ പ്രമുഖ ഇന്ത്യൻ ചലച്ചിത്രതാരം ശ്രീലീല ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ഒട്ടേറെ ആരാധകരും ഉപയോക്താക്കളും പങ്കെടുത്തു.
പുതിയ ഷോറൂമുകളുടെ ഉദ്ഘാടനത്തോടെ കല്യാൺ ജൂവലേഴ്സിന്റെ യുഎഇയിലെ ഷോറൂമുകളുടെ എണ്ണം 22 ആയി ഉയർന്നു. ഈ മേഖലയിലെ പ്രമുഖ ആഭരണ റീട്ടെയ്ലർ എന്ന സ്ഥാനം ശക്തമാക്കാൻ ഇതുവഴി സാധിച്ചു. ഷാർജയിലെയും ദുബായിലെയും ഉദ്ഘാടന-ആഘോഷ പരിപാടികളിൽ വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഉദ്ഘാടനത്തിൻ്റെ ഭാഗമാകാനും ജനപ്രിയ താരത്തെ അടുത്തുകാണാനും ഉപയോക്താക്കൾ അണിനിരന്നു. ബ്രാൻഡിന്റെ തുടർന്നുള്ള വളർച്ചയെ സൂചിപ്പിക്കുന്ന ആവേശമുണർത്തുന്ന അന്തരീക്ഷമായിരുന്നു അത്.
കല്യാൺ ജൂവലേഴ്സിൻ്റെ യുഎഇയിലെ പ്രൗഢമായ ഷോറൂം ഉദ്ഘാടനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് ഏറെ സന്തോഷകരമാണെന്ന് ചലച്ചിത്രതാരം ശ്രീലീല പറഞ്ഞു. വിശ്വാസ്യതയുടെയും ഗാംഭീര്യത്തിന്റെയും അടയാളമായി നിലകൊള്ളുന്ന ബ്രാൻഡിൻ്റെ മനോഹരമായ ആഭരണ ശേഖരങ്ങൾ നവീനവുമായ ഉൾക്കൊള്ളുന്നവയുമാണ്. താത്പര്യങ്ങളെ രൂപകല്പനയിലുള്ളവയും പാരമ്പര്യത്തെ തലമുറകളായുള്ള പ്രതിഫലിപ്പിക്കുന്നവയാണ് ഉപയോക്താക്കളുടെ അവ. പ്രത്യേകാഘോഷത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നുവെന്നും ശ്രീലീല പറഞ്ഞു.
പുതിയ ഷോറൂമുകളുടെ ഉദ്ഘാടനത്തിന് ഷാർജയിൽ നിന്നും ദുബായിൽ നിന്നും ലഭിച്ച വിപുലമായ പ്രതികരണം ആഴത്തിലുള്ള ഉപയോക്തൃവിശ്വാസത്തിൻ്റെ തെളിവാണെന്ന് കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. യുഎഇയിലെ തുടർച്ചയായുള്ള വിപുലീകരണം ഉപയോക്താക്കൾക്ക് സുതാര്യതയും ഉപയോക്തൃസേവനവും ഉറപ്പാക്കുന്ന സവിശേഷമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. പുതിയ രണ്ട് ഷോറൂമുകളിലൂടെ കല്യാൺ കുടുംബത്തിലേയ്ക്ക് കൂടുതൽ ഉപയോക്താക്കളെ സ്വാഗതം ചെയ്യുന്നത് ആവേശകരമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വർണം, ഡയമണ്ട്, അൺകട്ട്, പ്രഷ്യസ് സ്റ്റോൺസ് ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് അന്തരീക്ഷത്തിലൊരുക്കിയിരിക്കുന്ന ലോകോത്തരമായ പുതിയ ഷോപ്പിംഗ് ഷോറൂമുകളിൽ അവതരിപ്പിക്കുന്നത്. ഈ ആഘോഷാവസരങ്ങളുടെ ഭാഗമായി കല്യാൺ ജൂവലേഴ്സ് ഉപയോക്താക്കൾക്ക് 2025 ജൂൺ 30 വരെ സവിശേഷമായ ഉദ്ഘാടന ഓഫറും അവതരിപ്പിക്കുന്നുണ്ട്. എല്ലാ ആഭരണങ്ങൾക്കും പണിക്കൂലിയിൽ 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ 3000 ദിർഹത്തിനോ അതിൽ കൂടുതലോ തുകയ്ക്ക് ഷോപ്പിംഗ് നടത്തുമ്പോൾ അൻപത് ഭാഗ്യശാലികൾക്ക് സൗജന്യമായി വിമാന ടിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അവസരവും ലഭിക്കും. 2025 ജൂലൈ 31 വരെയാണ് ഈ ഓഫറിൻ്റെ കാലാവധി. യുഎഇയിലെ എല്ലാ ഷോറൂമുകളിൽ നിന്നും ഈ ഓഫറുകൾ ലഭ്യമാണ്.
കല്യാൺ ജുവലേഴ്സിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ശുദ്ധത ഉറപ്പ് നൽകുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങൾ ഉൾക്കൊള്ളുന്നതുമായ നാലുതല അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിൻ്റനൻസും ലഭിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാൻഡിൻ്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.
പുതിയ ഷോറൂമുകളിൽ കല്യാണിന്റെ സവിശേഷമായ ഹൗസ് ബ്രാൻഡുകളുടെ നിരയിലുള്ള വിവാഹ ആഭരണങ്ങൾ അടങ്ങിയ മുഹൂർത്ത്, കരവിരുതാൽ തീർത്ത ആൻ്റിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ടെംപിൾ ആഭരണങ്ങൾ അടങ്ങിയ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ടുകളുടെ ശേഖരമായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ടുകൾ അടങ്ങിയ അപൂർവ, വിവാഹ ഡയമണ്ടുകളുടെ ശ്രേണിയായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകൾ അടങ്ങിയ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ ഉൾക്കൊള്ളുന്ന രംഗ്, പുതിയതായി വിപണിയിലെത്തിയ നിറമുള്ള സ്റ്റോണുകളും ഡയമണ്ടുകളും അടങ്ങിയ ലൈല തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
ബ്രാൻഡിനെക്കുറിച്ചും ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് www.kalyanjewellers.net സന്ദർശിക്കുക. വെബ്സൈറ്റ്