ഇറാന്റെ മണ്ണിൽ യുഎസ് നടത്തിയ ആക്രമണം യുദ്ധക്കളം വികസിപ്പിച്ചുവെന്നും ശക്തമായ പ്രതികാര നടപടികൾ ആസന്നമാണെന്നും പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ മിലിട്ടറി സെൻട്രൽ കമാൻഡ് ഇന്ന് തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശക്തമായ മുന്നറിയിപ്പ് നൽകി.
തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസ് ആക്രമണം തങ്ങളുടെ സായുധ സേനയുടെ നിയമാനുസൃത ലക്ഷ്യങ്ങളുടെ പരിധി വർദ്ധിപ്പിച്ചുവെന്ന് ഇറാൻ പറഞ്ഞു, ഇറാനെതിരായ ഇസ്രായേലിന്റെ സൈനിക നടപടിയിൽ പങ്കുചേർന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ “ചൂതാട്ടക്കാരൻ” എന്ന് മിലിട്ടറി സെൻട്രൽ കമാൻഡ് വിശേഷിപ്പിച്ചു.
“മിസ്റ്റർ ട്രംപ്, ചൂതാട്ടക്കാരൻ, ഈ യുദ്ധം നിങ്ങൾക്ക് തുടങ്ങാം, പക്ഷേ അത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കും” കമാൻഡിന്റെ വക്താവ് ട്രംപിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് നൽകിയ വീഡിയോ സന്ദേശത്തിലാണ് ഈ മുന്നറിയിപ്പ് നൽകിയത്.
ഇറാന്റെ ആണവ കേന്ദ്ര ആക്രമണങ്ങൾക്ക് മറുപടിയായി യുഎസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട് . ടെഹ്‌റാനിൽ ആഭ്യന്തര സുരക്ഷയ്ക്കായി തീവ്രമായ റെയ്ഡുകൾ ആരംഭിച്ചതായും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
.