ഖത്തറിലെ അമേരിക്കൻ പൗരന്മാർ സുരക്ഷിത ഇടങ്ങളിൽ കഴിയണമെന്ന് ദോഹയിലെ യുഎസ് എംബസിയുടെ നിർദേശം. ഖത്തറിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് ഇതു സംബന്ധിച്ച് ഇ മെയിൽ സന്ദേശം അയച്ചതായാണ് റിപ്പോർട്ടുകൾ.
ഖത്തറിനുള്ളിൽ ഏതെങ്കിലും പ്രത്യേക അല്ലെങ്കിൽ വിശ്വസനീയമായ ഭീഷണികളുടെ സാന്നിധ്യം ഈ അറിയിപ്പുകൾ സൂചിപ്പിക്കുന്നില്ലെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മജീദ് അൽ അൻസാരി പറഞ്ഞു.
നിലവിലെ സങ്കീർണമായ സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ പൗരന്മാരും സുരക്ഷിത ഇടങ്ങളിൽ തന്നെ കഴിയണമെന്നാണ് ഇ മെയിൽ സന്ദേശത്തിലുള്ളത്.
സുരക്ഷാ സേവനങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പൊതുജന സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ഏത് നടപടികളും സ്വീകരിക്കാൻ പൂർണ്ണമായും തയ്യാറാണെന്നും ഖത്തറിലെ യുഎസ് എംബസി ഉദ്യോഗസ്ഥൻ പൗരന്മാർക്കും താമസക്കാർക്കും ഉറപ്പ് നൽകി.