ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

Slight improvement in the health of former Chief Minister VS Achuthanandan, who is undergoing treatment.

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ടുകൾ. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയാണ് വി.എസ്. അച്യുതാനന്ദൻ. 101 വയസാണ് പ്രായം. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്നലെ തിങ്കളാഴ്‌ചയാണ് അച്യുതാനന്ദനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റർസിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ചികിത്സ തുടരുന്നത്. വി.എസ്. അച്യുതാനന്ദനെ അദ്ദേഹം ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!