ശരിഅത്ത് നിയമങ്ങൾ പാലിച്ചില്ല : യുഎഇയിൽ ബാങ്കിന് 6 മാസത്തേക്ക് വിലക്കും 3.5 മില്യൺ ദിർഹം പിഴയും

Bank fined Dh3.5 million for 6 months for not complying with Sharia law

ശരിഅത്ത് നിയമങ്ങൾ പാലിച്ചിക്കാത്തതിനെത്തുടർന്ന് യുഎഇയിലെ ഒരു ബാങ്കിന് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിൽ നിന്ന് ആറ് മാസത്തേക്ക് വിലക്കും 3.5 മില്യൺ ദിർഹം സാമ്പത്തിക പിഴയും സെൻട്രൽ ബാങ്ക് (CBUAE) ചുമത്തി.

ശരിഅത്ത് നിയമങ്ങളും ( Sharia governance ) വ്യവസ്ഥകളും അതിന്റെ ഭേദഗതികളും പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയ മേൽനോട്ട പരിശോധനകളെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്. ശരിഅത്ത് അനുസരിച്ചുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിൽ ബാങ്ക് കൃത്യവിലോപം കാണിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഈ നിയന്ത്രണ ഉത്തരവിന്റെ ഭാഗമായി, എല്ലാ ലൈസൻസുള്ള ബാങ്കുകളും യുഎഇയുടെ നിയമങ്ങളും മാനദണ്ഡങ്ങളും, പ്രത്യേകിച്ച് സുതാര്യത, സമഗ്രത, സാമ്പത്തിക വ്യവസ്ഥ സ്ഥിരത എന്നിവയുമായി ബന്ധപ്പെട്ടവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സെൻട്രൽ ബാങ്ക് വീണ്ടും ഓർമ്മിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!