ഷാർജയിലെ ആദ്യത്തെ സൗരോർജ്ജ നിലയമായ ‘സന’ ഇന്ന് ബുധനാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു. സജാ ഗ്യാസ് പ്ലാന്റിനോട് ചേർന്നുള്ള 850,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ സൗകര്യത്തിന് 60 മെഗാവാട്ട് ശേഷിയുണ്ട്.
60 മെഗാവാട്ട് ശേഷിയുള്ള ‘സന’ സൗരോർജ്ജ നിലയത്തിന് പ്രതിവർഷം ഏകദേശം 13,780 വീടുകൾക്ക് വൈദ്യുതി നൽകാൻ ആവശ്യമായ ശുദ്ധമായ ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിയും. പ്രതിവർഷം 66,000 ടൺ കാർബൺ ഡൈ ഓക്സൈഡിന്റെ ഉദ്വമനം കുറയ്ക്കാനും കഴിയും.
افتتحنا اليوم محطة "سنا" للطاقة الشمسية، أول محطة في #الشارقة تكفي لتغذية 13,780 منزلاً وتُسهم في خفض 66 ألف طن من غاز ثاني أكسيد الكربون سنوياً.
إنجاز يُجسد تحولاً نوعياً في مسيرتنا نحو الطاقة النظيفة وخطوة نفاخر بها نحو مستقبل أكثر استدامة. pic.twitter.com/j4X6MHWVLT— سلطان بن أحمد القاسمي (@saqshj) June 25, 2025