യുഎഇയിൽ 2024 ൽ 12 ടണ്ണിലധികം മയ ക്കുമരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ

Home Ministry figures show over 12 tons of drugs seized in 2024

യുഎഇയിൽ 2024 ൽ രാജ്യവ്യാപകമായി നടത്തിയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായ ഫലങ്ങൾ നൽകിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. മയ ക്കുമരുന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 9,774 കേസുകൾ ആണ് രേഖപ്പെടുത്തിയിട്ടുണ്ട്.

2024 ൽ മുഴുവൻ ആകെ 12,340 കിലോഗ്രാം മയ ക്കുമരുന്ന് വസ്തുക്കളും സൈക്കോട്രോപിക് മരുന്നുകളും പിടിച്ചെടുത്തു. ഇതുമായി 13,513 പേർ സംശയത്തിന്റെ നിഴലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

24 ലധികം രാജ്യങ്ങളുമായി സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളിലൂടെ യുഎഇക്ക് പുറത്ത് 3,383 കിലോഗ്രാം മയ ക്കുമരുന്ന് കൂടി പിടിച്ചെടുക്കാൻ കഴിഞ്ഞുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറൽ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് സ്റ്റഡീസ് മേധാവി അമൽ അഹമ്മദ് അൽ സെയൂദി പറഞ്ഞു.

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനമായ ഇന്ന് ജൂൺ 26 നാണ് ഈ കണക്കുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിച്ചെടുക്കൽ നേട്ടങ്ങളായി പുറത്തിവിട്ടിരിക്കുന്നത്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!