അഹമ്മദാബാദിൽ തകർന്ന എയർ ഇന്ത്യ വിമാനത്തിന്റെ  ബ്ലാക് ബോക്‌സിലെ ഫ്ലൈറ്റ് ഡേറ്റ വിജയകരമായി വീണ്ടെടുത്തതായി റിപ്പോർട്ടുകൾ

Critical flight data from the flight recorder of the Air India plane that crashed in Ahmedabad has been lost, reports say

അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിന്റെ മുൻവശത്തെ ബ്ലാക് ബോക്‌സിലെ നിർണായക ഫ്ലൈറ്റ് ഡേറ്റ വിജയകരമായി വീണ്ടെടുത്തതായി അധികൃതർ അറിയിച്ചു . ക്രാഷ് പ്രൊട്ടക്ഷൻ മൊഡ്യൂളും (CPM ) സുരക്ഷിതമായി വീണ്ടെടുത്തു. എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (A A I B ) ലാബിൽ വെച്ച് ഡേറ്റ ഡൗൺലോഡ് ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജൂൺ 24ന് ബ്ലാക്ക് ബോക്സു‌കൾ പൂർണ സുരക്ഷയോടെ വ്യോമസേനയുടെ വിമാനത്തിലാണ് അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലെത്തിച്ചത്. കോക്‌പിറ്റ് വോയ്‌സ് റിക്കോർഡറുകളിലെയും ഫ്ലൈറ്റ് ഡേറ്റാ റിക്കോർഡറുകളിലെയും വിവരങ്ങളുടെ വിശകലനം നടന്നുവരികയാണ്. അപകടത്തിലേക്ക് നയിച്ച സംഭവങ്ങൾ ക്രമത്തിൽ പുനർനിർമിക്കുന്നതിനും, വ്യോമയാന സുരക്ഷ വർധിപ്പിക്കുന്നതിനും ഭാവിയിൽ സമാന സംഭവങ്ങൾ തടയുന്നതിനും വിശകലനത്തിലൂടെ കഴിയും.

കോക്‌പിറ്റ് വോയിസ് റിക്കോർഡറുകളും ഫ്ലൈറ്റ് ഡേറ്റ റിക്കോർഡറുകളും നേരത്തേ കണ്ടെടുത്തിരുന്നു. ഒന്ന് അപകടസ്‌ഥലത്തെ കെട്ടിടത്തിന്റെ ടെറസിൽ നിന്നും മറ്റൊന്ന് അവശിഷ്ട‌ങ്ങൾക്കിടയിൽ നിന്നുമാണ് ലഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!