യുഎഇയിൽ ഇന്ന് 49.2°C : കനത്ത ചൂടിനിടയിലും അൽ ഐനിന്റെ ചില ഭാഗങ്ങളിൽ മഴ

49.2 degree Celsius today- Rain in some parts of Al Ain despite intense heat

യുഎഇയിലെ അൽ ഐനിന്റെ ചില ഭാഗങ്ങളിൽ ഇന്ന് ജൂൺ 28 വൈകുന്നേരം മഴ പെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് ചെയ്തു.

അൽ ഐനിലെ ഖത്ം അൽ ശിഖ്‌ല, മലാക്കിത് എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചതിനാൽ ഓറഞ്ച്, മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിരുന്നു. ഈ വാരാന്ത്യത്തിൽ രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്നും NCM ന്റെ പ്രവചിച്ചിട്ടുണ്ട്.

ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അൽ ഐനിലെ സ്വീഹാനിൽ 49.2 ഡിഗ്രി സെൽഷ്യസാണ്. ഏറ്റവും കുറഞ്ഞ താപനില ജാബൽ അൽ ഹെബെൻ (ഫുജൈറ), ബരാക 2 (അൽ ദഫ്ര മേഖല) എന്നിവിടങ്ങളിൽ 24.6 ഡിഗ്രി സെൽഷ്യസാണ്.

Image

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!