ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് പണമയക്കുന്നതിന് ട്രാൻസ്ഫർ ഫീസ് ബാധകമാകില്ലെന്ന് എമിറേറ്റ്സ് എൻബിഡി

Emirates NBD says no transfer fees apply to remittances to India, Pakistan, Philippines and Egypt

ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് പണമയക്കുന്നതിന് 26.25 ദിർഹം ട്രാൻസ്ഫർ ഫീസ് ബാധകമാകില്ലെന്ന് എമിറേറ്റ്സ് എൻബിഡി ബാങ്കിന്റെ പുതിയ അറിയിപ്പിൽ പറയുന്നു.

ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത്, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ ജനപ്രിയ റെമിറ്റൻസ് രാജ്യങ്ങളിലേക്കുള്ള ഓൺലൈൻ ബാങ്കിംഗ് വഴിയോ മൊബൈൽ ആപ്പ് വഴിയോ നടത്തുന്ന ഡയറക്ട് റെമിറ്റ് അന്താരാഷ്ട്ര പണമിടപാടുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി തുടരുമെന്നും എമിറേറ്റ്സ് എൻബിഡി വ്യക്തമാക്കി.

2025 സെപ്റ്റംബർ 1 മുതൽ എല്ലാ അന്താരാഷ്ട്ര ട്രാൻസ്ഫറുകൾക്കും 26.25 ദിർഹം ട്രാൻസ്ഫർ ഫീസ് ബാധകമാകുമെന്ന ഉപഭോക്തൃ ആശങ്കകളെ തുടർന്നാണ്‌ എമിറേറ്റ്സ് എൻബിഡി ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്‌തത വരുത്തിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!