ഷാർജയിലെ ഒരു പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഷെയ്ഖ് അബ്ദുൾകരീം അൽ-ബക്രി റൗണ്ട് എബൗട്ട് മുതൽ ബുട്ടിന, അൽ നസേറിയ പ്രദേശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് അബ്ദുല്ല ബിൻ അലി അൽ-മഹ്മൂദ് റൗണ്ട് എബൗട്ട് (അൽ സഹ്റ സ്ട്രീറ്റ്) വരെയുള്ള ഭാഗം ( road closure from Sheikh Abdulkarim Al-Bakri Roundabout to Sheikh Abdullah bin Ali Al-Mahmoud Roundabout (Al Zahra Street), located between the Butina and Al Nasseriya areas.) താൽക്കാലികമായി അടച്ചിടുമെന്ന് ഷാർജയിലെ റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.
2025 ജൂലൈ 1 ചൊവ്വാഴ്ച മുതൽ 2025 ജൂലൈ 31 വ്യാഴാഴ്ച വരെയാണ് ഈ ഭാഗം അടച്ചുപൂട്ടുക. ഈ കാലയളവിൽ സുഗമമായ ഗതാഗതവും പൊതു സുരക്ഷയും ഉറപ്പാക്കാൻ എല്ലാ വാഹനമോടിക്കുന്നവരും മുൻകൂട്ടി ആസൂത്രണം ചെയ്യാനും, ബദൽ വഴികൾ ഉപയോഗിക്കാനും, ഗതാഗത സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും ആർടിഎ അഭ്യർത്ഥിച്ചിട്ടുണ്ട്.