ഷാർജ ആസ്ഥാനമായുള്ള ബജറ്റ് എയർലൈനായ എയർ അറേബ്യ പരിമിതകാല മെഗാ സെയിൽ ആരംഭിച്ചു, വെറും 149 ദിർഹം മുതലാണ് വൺവേ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നത്.
2025 ജൂൺ 30 നും ജൂലൈ 6 നും ഇടയിൽ നടത്തുന്ന ബുക്കിംഗുകൾക്കാണ് ഓഫർ ബാധകമാകുക. യാത്രാ കാലയളവ് ജൂലൈ 14 മുതൽ സെപ്റ്റംബർ 30 വരെയാണ്. സ്കൂൾ സെഷൻ ആരംഭിക്കുന്നതിന് മുമ്പ് വേനൽക്കാല വിനോദയാത്രകൾക്ക് അനുയോജ്യമായ സമയമാണിത്.
ഷാർജയിൽ നിന്ന് പറക്കുന്ന യാത്രക്കാർക്ക് ഗൾഫിലെ പ്രശസ്തമായ സ്ഥലങ്ങളിലേക്ക് കിഴിവ് ലഭിക്കും.വൺവേ നിരക്കുകൾ താഴെ കൊടുക്കുന്നു
ഷാർജയിൽ നിന്ന്
- ബഹ്‌റൈൻ, മസ്‌കറ്റ് – 149 ദിർഹം മുതൽ
- ദമ്മാം, റിയാദ്, സലാല, കുവൈറ്റ് – 199 ദിർഹം മുതൽ
- അബഹ, തബൂക്ക്, യാൻബു – 298 ദിർഹം മുതൽ
- ദോഹ – 399 ദിർഹം മുതൽ
- ജിദ്ദ, മദീന – 449 ദിർഹം മുതൽ
- തായിഫ് – 574 ദിർഹം മുതൽ
അബുദാബിയിൽ നിന്ന്
- ചെന്നൈ – 275 ദിർഹം മുതൽ
- കൊച്ചി – 315 ദിർഹം മുതൽ
- ധാക്ക – 499 ദിർഹം മുതൽ
- ചട്ടോഗ്രാം – 549 ദിർഹം മുതൽ
ഷാർജയിൽ നിന്ന്
- അഹമ്മദാബാദ് – 299 ദിർഹം മുതൽ
- ഡൽഹി – 317 ദിർഹം മുതൽ
- മുംബൈ – 323 ദിർഹം മുതൽ
- തിരുവനന്തപുരം – 325 ദിർഹം മുതൽ
- കാഠ്മണ്ഡു – 449 ദിർഹം മുതൽ