ഗാസയിൽ വെടിനിർത്തലിനുള്ള വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു . 60 ദിവസത്തെ വെടിനിർത്തലിനാണ് ഇസ്രയേൽ സമ്മതമറിയിച്ചതെന്നും ഈ കാലയളവിൽ യുദ്ധം അവസാനിപ്പിക്കാൻ മറ്റുള്ളവരോടൊപ്പം താനും പ്രവർത്തിക്കുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യുഎസ് പ്രതിനിധികൾ ഇസ്രയേലുമായി ഫലപ്രദമായി ഇക്കാര്യം ചർച്ചചെയ്തു. മിഡിൽ ഈസ്റ്റിൻ്റെ നന്മയ്ക്കായി ഹമാസ് കരാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാർ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. വെടിനിർത്തൽ സമയത്ത് എല്ലാവരുമായി ചർച്ചനടത്തും. ഗാസയിൽ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിർദേശങ്ങൾ ഖത്തറും ഈജിപ്തും അവതരിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി.