യുഎഇയിൽ നിലവിലുള്ള ഹെലിപാഡുകൾ പറക്കും ടാക്സികൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വിമാനങ്ങളുടെ ടേക്ക് ഓഫിനും ലാൻഡിംഗിനും ഉപയോഗിക്കാൻ യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അനുമതി നൽകി. നിലവിലുള്ള ഹെലിപാഡുകൾ ഹെലികോപ്റ്ററുകൾക്കും, പറക്കും ടാക്സികൾക്കും പരസ്പരം മാറിമാറി ഉപയോഗിക്കാനാകും
കഴിഞ്ഞ മാസം, അബുദാബി ക്രൂയിസ് ടെർമിനലിന്റെ ഹെലിപാഡിൽ നിന്ന് പറന്നുയർന്ന പറക്കുന്ന ടാക്സിയുടെ പരീക്ഷണ പറക്കൽ അബുദാബി വിജയകരമായി നടത്തി. അബുദാബി മറീനയ്ക്ക് മുകളിലാണ് അത് പറന്നത്. അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച ദുബായ് ജോബി ഏവിയേഷൻ വികസിപ്പിച്ചെടുത്ത ഒരു പറക്കും ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി നടത്തിയിരുന്നു.
യുഎഇയിൽ 2026 ന്റെ ആദ്യത്തിൽ പറക്കും ടാക്സികൾ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്