അബുദാബി അൽ ബതീൻ എക്സിക്യൂട്ടീവ് വിമാനത്താവളത്തിൽ പറക്കും ടാക്സിയുടെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി അബുദാബി അധികൃതർ ഇന്ന് ബുധനാഴ്ച അറിയിച്ചു
അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന വാണിജ്യ ലോഞ്ചിന് മുന്നോടിയായി യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷനും അബുദാബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസും (Adio) ചേർന്നാണ് ഈ വിജയകരമായ വിമാന സർവീസ് പൂർത്തിയാക്കിയത്.
ഈ പറക്കും ടാക്സി ഈർപ്പവും പൊടിയും നിറഞ്ഞ വേനൽക്കാല അന്തരീക്ഷത്തെ എങ്ങനെ അതിജീവിക്കുമെന്ന് മനസ്സിലാക്കാൻ പരീക്ഷണ ഘട്ടം വേനൽക്കാലം വരെ തുടരുമെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് ഞങ്ങൾ ഈ പറക്കും ടാക്സി നഗരത്തിന് മുകളിലൂടെ പറക്കും, തുടർന്ന് 2026 ന്റെ തുടക്കത്തിൽ വാണിജ്യ ഘട്ടത്തിലേക്ക് കൊണ്ടുവരുമെന്നും അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസിലെ ഓട്ടോണമസ് മൊബിലിറ്റി ആൻഡ് റോബോട്ടിക്സ് മേധാവി ഒമ്രാൻ മാലെക് പറഞ്ഞു.