യുഎഇയുടെ വിവിധയിടങ്ങളിൽ ഇന്ന് വ്യാഴാഴ്ച രാവിലെ മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ചില ഉൾപ്രദേശങ്ങളിലും തീരദേശ പ്രദേശങ്ങളിലും തിരശ്ചീന ദൃശ്യപരത കുറയുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇന്ന് യു എ ഇയുടെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും NCM പറയുന്നു.
ഇന്നത്തെ ഉയർന്ന താപനില ഉൾനാടൻ പ്രദേശങ്ങളിൽ 43 മുതൽ 47°C വരെയും, തീരപ്രദേശങ്ങളിലും ദ്വീപുകളിലും 37 മുതൽ 41°C വരെയും, പർവതപ്രദേശങ്ങളിൽ 34 മുതൽ 38°C വരെയും ആയിരിക്കുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) യുടെ പ്രവചനം.
ഇന്ന് രാത്രിയിലും നാളെ വെള്ളിയാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും, പ്രത്യേകിച്ച് വടക്കൻ തീരദേശ, ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞിന്റെ സാധ്യത വർദ്ധിക്കും.