കോട്ടയം മെഡിക്കൽ കോളേജിൽ വാർഡ് കെട്ടിടം തകർന്ന സംഭവം : കെട്ടിടാവശിഷ്ടത്തിൽ നിന്നും ഒരാളെ പുറത്തെടുത്തു

One person pulled out of the rubble of a collapsed building at Kottayam Medical College

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡ് കെട്ടിടം പൊളിഞ്ഞ് വീണ സംഭവത്തിന് പിന്നാലെ 2 മണിക്കൂറുകൾക്ക് ശേഷം കെട്ടിടാവശിഷ്ടത്തിൽ നിന്നും ഒരു സ്ത്രീയെ പുറത്തെടുത്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മകളുടെ ശസ്ത്രക്രിയക്ക് വേണ്ടി കൂട്ടിയിരിപ്പിന് വന്നതാണ് ഈ സ്ത്രീ. മരിച്ച നിലയിലാണ് ഇവരെ പുറത്തെടുത്തതെന്നാണ് വിവരം

ആശുപത്രിയിലെ പതിനാലാം വാർഡിലെ കെട്ടിടമാണ് ഇന്ന് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. 14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. 3 പേര്‍ക്ക് പരിക്കേറ്റു എന്നാണ് വിവരം. സാരമായ പരുക്കില്ല. അപകട സമയത്ത് കെട്ടിടത്തോട് ചേര്‍ന്ന് നിന്നവര്‍ക്കാണ് പരിക്കേറ്റത്. മന്ത്രിമാരായ വീണാ ജോര്‍ജും വി എന്‍ വാസവനും സ്ഥലത്തെത്തിയിട്ടുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും പരിശോധന തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!