ദുബായിൽ പത്ത് വയസ്സുള്ള ഒരു ആൺകുട്ടി തന്റെ പിതാവിനെ ആവർത്തിച്ചുള്ള മർദ്ദനത്തിനെതിരെ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പിലൂടെ പരാതി നൽകി. പരാതി വളരെ രഹസ്യമായാണ് കുട്ടി ചെയ്തത്.
ഇളയ സഹോദരങ്ങൾക്കൊപ്പം തന്നെ ഒറ്റപ്പെടുത്തി മർദ്ദിക്കുന്നത് പതിവായിരുന്നെന്ന് പരാതിയിൽ പറയുന്നു. അച്ഛന്റെ കഠിനമായ മർദ്ദനത്തിലൂടെ ശരീരത്തിൽ അടയാളങ്ങളും മനസിൽ കടുത്ത വേദനയും അവനിൽ ഉണ്ടാക്കിയിരുന്നെന്നും വേറെ ആരെയും ആശ്രയിക്കാൻ ഇല്ലെന്നു മനസിലാക്കിയപ്പോഴാണ് അവൻ ദുബായ് പോലീസിൽ പരാതിപ്പെട്ടതെന്നും അധികൃതർ പറഞ്ഞു.
കുട്ടിയുടെ സ്കൂൾ അധികൃതർ കുട്ടി പഠനത്തിൽ പിന്നാക്കം നിൽക്കുന്നതായും ശാരീരിക പീഡനത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേസ് പുറത്തുവന്നതെന്ന് ചൈൽഡ് ആൻഡ് വുമൺ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഡോ. അലി അൽ മത്രൂഷി പറഞ്ഞു. ഒരു സ്കൂൾ സാമൂഹിക പ്രവർത്തകൻ കുട്ടിയിൽ സൌമ്യമായി വിശ്വാസം വളർത്തിയെടുക്കുകയും പിന്നീട് ആപ്പ് വഴി പീഡനം റിപ്പോർട്ട് ചെയ്യാൻ അവനെ സഹായിക്കുകയും ചെയ്യുകയായിരുന്നു.കുട്ടിക്ക് സംസാരിക്കാൻ ഭയമായിരുന്നെന്നും അൽ മത്രൂഷിപറഞ്ഞു.
റിപ്പോർട്ട് ലഭിച്ച ശേഷം, പോലീസ് കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിൽ, മകനെ അടിച്ചതായി പിതാവ് സമ്മതിച്ചു, പക്ഷേ ഉപദ്രവിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. കഠിനമായ അച്ചടക്കത്തോടെ വളർത്തി മകനെ “ശക്തനാക്കാൻ” ശ്രമിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
“കർക്കശമായി പെരുമാറുന്നത് മകനെ നല്ല ജീവിതത്തിന് സജ്ജമാക്കുമെന്ന് പിതാവ് കരുതി, പക്ഷേ, അത് കുട്ടിയെ ഒറ്റയ്ക്കും ഭയത്തിനും സ്കൂളിൽ പിന്നാക്കം പോകുന്നതിനും ഇടയാക്കിയെന്നും മത്രൂഷി പറഞ്ഞു.
പിതാവിന്റെ രീതികൾ ദോഷകരമാണെന്നും നിയമവിരുദ്ധമാണെന്നും. അത്തരം രക്ഷാകർതൃത്വം തെറ്റാണെന്ന് മാത്രമല്ല, നിയമപ്രകാരം ശിക്ഷാർഹമാണെന്നും അദ്ദേഹത്തിന് മത്രൂഷി പ മുന്നറിയിപ്പ് നൽകി. പിന്നീട് പിതാവ് കുട്ടിയോട് അത്തരത്തിൽ പെരുമാറില്ലെന്നും പോലീസിനോട് പറഞ്ഞു. ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഈ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരും.
വദീമ നിയമം എന്നറിയപ്പെടുന്ന യുഎഇയിലെ ബാലാവകാശ നിയമത്തിന് അനുസൃതമായി, ദുരുപയോഗം വേഗത്തിൽ റിപ്പോർട്ട് ചെയ്യാൻ മനുഷ്യാവകാശ പൊതു വകുപ്പ് എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. പോലീസ് ആപ്പ്, വെബ്സൈറ്റ്, ഹോട്ട്ലൈൻ (901) എന്നിവയിലൂടെയോ അൽ ത്വാർ പോലീസ് ആസ്ഥാനത്തെ ചൈൽഡ് ഒയാസിസ് സെന്റർ സന്ദർശിച്ചോ രഹസ്യമായി റിപ്പോർട്ടുകൾ നൽകാം.