പാലക്കാട് കൂറ്റനാട് ചാലിശ്ശേരി കൊളവർണിയിൽ വീട്ടിൽ മുഹമ്മദുണ്ണി (മാനു) യുടെ മകൻ അജ്‌മൽ (24) ആണ് മരിച്ചത്. ഇലക്ട്രിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. കപ്പലിലെ വർക്ഷോപ്പിൽ ജോലിചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്‌ചയാണ് സംഭവമുണ്ടായത്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി അജ്‌മൽ ഒന്നരവർഷം മുൻപാണ് നാട്ടിൽ വന്നത്. ഈ മാസം 30ന് നാട്ടിൽ വരാനിരിക്കെയാണ് അജ്‌മൽ മരണപ്പെടുന്നത്.
മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: മാനു, മാതാവ്: സുബൈദ, സഹോദരങ്ങൾ: അസ്ലഹ, അഫീന, നിഷ.