യുഎഇയും കുവൈറ്റും ചേർന്ന് കടൽ വഴി വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം വിജയകരമായി പരാജയപ്പെടുത്തി. കടൽ വഴി കടത്താനിരുന്ന 100 കിലോഗ്രാമിലധികം ക്രിസ്റ്റൽ മെത്തും (shabu) 10 കിലോഗ്രാം ഹെറോയിനും ആണ് പിടിച്ചെടുത്തത്. 1.15 മില്യൺ KD (ഏകദേശം 3.7 ദശലക്ഷം ഡോളർ) സ്ട്രീറ്റ് മൂല്യമുള്ള ഈ വേട്ട അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്.
യുഎഇ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് പിടികൂടിയ വിവരം അറിയിച്ചത്. ഈ സംയുക്ത ശ്രമത്തിന്റെ വിജയത്തെ യുഎഇ മന്ത്രാലയം പ്രശംസിച്ചു.
യുഎഇ ആഭ്യന്തര മന്ത്രാലയവും കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള ഈ സഹകരണത്തിലൂടെ വൻ മയക്കുമരുന്ന് ശൃംഖലയാണ് തകർക്കപ്പെട്ടത്.
https://twitter.com/Moi_kuw/status/1940699371655283082