പ്രവചനം പാളി..! ജപ്പാൻ സേഫ് ആണ് : പക്ഷെ അമേരിക്കയിലെ ടെക്‌സാസിൽ മിന്നൽ പ്രളയം

Prediction Fails- Japan Is Safe- But Flash Floods in Texas, USA

ഇന്ന് ജൂലൈ അഞ്ചിന് പുലർച്ചെ 4.15ന് വിനാശകരമായ സുനാമി വരുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നുമെന്ന ജാപ്പനീസ് ബാബാ വാംഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റയോ തത്സുകിയുടെ പ്രവചനം പാളി. ഇതുവരെ ജപ്പാനിൽ വലിയ ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അവിടെ താമസിക്കുന്നവരുടെ റിപ്പോർട്ടുകൾ പറയുന്നു.

ജപ്പാനിൽ ഇന്നലെ മാത്രം ജപ്പാനില്‍ അഞ്ഞൂറിലേറെ ചെറിയ ഭൂചലനങ്ങളുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം റയോ തത്സുകി ജപ്പാനിൽ ദുരന്തമുണ്ടാകുമെന്ന പ്രവചിച്ച അതെ ദിനമായ ഇന്ന് അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയമുണ്ടായി. 13 പേര്‍ മരിച്ചതായും . 20 കുട്ടികളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.

ടെക്‌സസിലെ കെര്‍ കൗണ്ടിയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!