ദുബായിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പൈലറ്റ് ട്രയൽ ആരംഭിക്കുന്നതിനായി ഡ്രൈവറില്ലാ സാങ്കേതികവിദ്യകളിൽ വൈദഗ്ദ്ധ്യം നേടിയ പ്രമുഖ കമ്പനിയായ Pony.ai യുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഒരു ധാരണാപത്രം ഒപ്പുവച്ചു.
ഈ വർഷം അവസാനം ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണങ്ങൾ ആരംഭിക്കും. 2026 ൽ പൂർണ്ണമായും ഡ്രൈവറില്ലാ വാണിജ്യ സേവനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ പരീക്ഷണങ്ങൾ ആരംഭിക്കുന്നത്.
#RTA has signed a Memorandum of Understanding with https://t.co/xmW4nsNCrY, a leading company specialising in autonomous driving technologies, to commence pilot trials of autonomous vehicles in the emirate. The trials are scheduled to begin later this year, paving the way for the… pic.twitter.com/Z56lcD4wIr
— RTA (@rta_dubai) July 6, 2025
ടൊയോട്ട, ജിഎസി, ബിഎഐസി എന്നിവയുൾപ്പെടെയുള്ള പ്രമുഖ ഓട്ടോമോട്ടീവ് ഭീമന്മാരുമായി സഹകരിച്ച് ഏഴാം തലമുറ (seventh-generation )ഓട്ടോണമസ് വാഹനങ്ങൾ വികസിപ്പിച്ചെടുത്ത Pony.ai, വൈവിധ്യമാർന്ന റോഡുകളിലും കാലാവസ്ഥയിലും സുരക്ഷിതവും കൃത്യവുമായ നാവിഗേഷൻ ഉറപ്പാക്കുന്നതിന് വിപുലമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളും ലിഡാറുകൾ, റഡാറുകൾ, ക്യാമറകൾ എന്നിവയുൾപ്പെടെയുള്ള ശക്തമായ സെൻസർ സ്യൂട്ടും വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.