ദുബായ് കരാമയിൽ താമസസ്ഥലത്തെ അണ്ടർഗ്രൗണ്ട് പാർക്കിങ്ങിൽ കാറിൽ കയറുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് കോഴിക്കോട് പേരാമ്പ്ര സ്വദേശി അന്തരിച്ചു.
പേരാമ്പ്ര മുളിയങ്ങൽ ചേനോളി താഴ കുഞ്ഞഹമ്മദിൻ്റെ മകൻ സമീസ് (39) ആണ് മരിച്ചത്. വേക്ക് മെഷീൻ & ടൂൾസ് ജീവനക്കാരനാണ്.
മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും. മാതാവ്: ബീവി. ഭാര്യ: നൗഫിയ. നാല് മക്കളുണ്ട്.