ഷാർജയിൽ ട്രാഫിക് പിഴകളിൽ 35% വരെ ഡിസ്‌കൗണ്ട് പദ്ധതി ഇന്ന് 2025 ജൂലൈ 8 ന് പ്രഖാപിച്ചു
ഷാർജ ഡെപ്യൂട്ടി ഗവർണറും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ-ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഈ ഡിസ്‌കൗണ്ട് നൽകാൻ തീരുമാനമായത്.
- നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പണമടച്ചാൽ ട്രാഫിക് പിഴകളിൽ 35% ഡിസ്‌കൗണ്ട് ലഭിക്കും
- നിയമലംഘനം നടന്ന് 60 ദിവസത്തിന് ശേഷവും ഒരു വർഷത്തിന് മുമ്പ് പണമടച്ചാൽ 25% ഡിസ്‌കൗണ്ട് ബാധകമാകും.
- ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇത് ബാധകമല്ല.
വാഹനം കണ്ടുകെട്ടൽ കാലാവധി, പിടിച്ചെടുത്ത ഫീസ്, വൈകിയുള്ള പേയ്‌മെന്റ് പിഴകൾ എന്നിവയ്‌ക്കെല്ലാം 35 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.