ദുബായിൽ അടിയന്തര പാതയായ വലത് ഭാഗത്തെ പാതയിലൂടെ അമിത വേഗതയിൽ വാഹനമോടിച്ച ഒരു ഏഷ്യൻ യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. നീണ്ട ഗതാഗതക്കുരുക്കിനെ മറികടക്കാൻ ഇയാൾ അടിയന്തര പാത നിയമവിരുദ്ധമായി ഉപയോഗിക്കുകയായിരുന്നു.
അമിത വേഗതയിൽ വാഹനമോടിക്കുന്നയാളുടെ വീഡിയോ ക്ലിപ്പ് പ്രചരിച്ചതിനെത്തുടർന്നാണ് , ട്രാഫിക് പട്രോളിംഗ് അന്വേഷണം ആരംഭിക്കുകയൂം ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. അറസ്റ്റിനൊപ്പം ഇയാളുടെ വാഹനം കണ്ടുകെട്ടുകയും 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു.
Dubai Police arrested a driver for recklessly speeding on the hard shoulder, as shown in a viral video. Under Decree No. 30 of 2023, the vehicle has been impounded, and a fine of AED 50,000 has been imposed for its release. Dubai Police stresses the importance of following… pic.twitter.com/CYcZnrL9q1
— Dubai Policeشرطة دبي (@DubaiPoliceHQ) July 8, 2025
റോഡിന്റെ ഇടതും വലതും വശങ്ങളിൽ മഞ്ഞ വരകകളാൽ അടയാളപ്പെടുത്തിയിരിക്കുന്ന പാതകൾ അടിയന്തര വാഹനങ്ങൾക്കും, വാഹനം തകരാറിലാകുന്നത് പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങൾക്കും മാത്രമുള്ളതാണ്. അടിയന്തര വാഹനങ്ങൾക്ക് അപകടസ്ഥലത്തേക്ക് വേഗത്തിൽ എത്തിച്ചേരാനും പരിക്കേറ്റവരെ സഹായിക്കാനും ജീവൻ രക്ഷിക്കാനും എല്ലാം ഈ പാതകൾ ഉപയോഗിക്കുന്നു.