ഫുജൈറയിൽ ഷെയ്ഖ് ഖലീഫ ആശുപത്രി തുറന്നു.

Sheikh Khalifa Hospital opened in Fujairah.

ആധുനിക സൗകര്യങ്ങളോടെ ഫുജൈറയിൽ നിർമ്മിച്ച ഷെയ്ഖ് ഖലീഫ ആശുപത്രി തുറന്നു. സു പ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ എന്നിവർ ചേർന്ന് ആശുപ്രതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ്റെ നിർദേശപ്രകാരം 84.3 കോടി ദിർഹം ചെല വിട്ടാണ് രാജ്യത്തെ മുൻനിര ആരോഗ്യ പരിചരണ കേന്ദ്രം നിർമ്മിച്ചത്. 89,000 ചതുരശ്ര അടി വിസ്തീർണമു ള്ള ആശുപത്രിയിൽ 222 കിടക്കകളാണുള്ളത്.

ഭാവിയിൽ കിടക്കകളുടെ എണ്ണം 350 ആയി ഉയർത്തും. മൂന്നു വിഭാഗങ്ങളുള്ള ആശുപത്രി പ്രത്യേക മെഡിക്കൽ സേവനങ്ങളുടെ വലിയ നിര തന്നെ വാഗ്‌ദാനം ചെയ്യുന്നു. ഓപറേഷൻ തിയറ്റർ, ഇൻ്റൻസിവ് കെയർ യൂനിറ്റുകൾ, ഡയഗ്നോസ്റ്റിക് ലബോറട്ടികൾ, ഇൻപേഷ്യന്റ് വാർഡുകൾ എന്നിവ ഉൾപ്പെടെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുള്ള തെന്ന് ഉദ്ഘാടന വേളയിൽ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!