ട്യൂഷൻ ഫീസ് കുടിശ്ശികയുള്ള വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കാൻ സ്വകാര്യ സ്‌കൂളുകൾക്ക് അനുമതി നൽകി അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (ADEK). അബുദാബി എമിറേറ്റിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കുമായാണ് പുതിയ നയം പുറത്തിറക്കിയിരിക്കുന്നത്
എന്നാൽ, ട്യൂഷൻ ഫീസ് വൈകിയാലുള്ള നടപടിയെ കുറിച്ച് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ സ്‌കൂൾ പരസ്യപ്പെടുത്തിയിരിക്കണം. കൂടാതെ ട്യൂഷൻ ഫീസ് ഗഡുക്കളായി നൽകുന്നതിന് സൗകര്യം നൽകുകയും വേണം. ട്യൂഷൻ ഫീസ് കുടിശ്ശികയുമായി ബന്ധപ്പെട്ട് സ്‌കൂളുകൾ വിദ്യാർഥികളെ നേരിട്ട് വിളിക്കാൻ പാടില്ല. ഇവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതും വിലക്കിയിട്ടുണ്ട്.