ഇന്ന് ജൂലൈ 9 ബുധനാഴ്ച രാവിലെ 8.45 ന് (യുഎഇ സമയം രാവിലെ 7.15) ലഖ്‌നൗവിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന IX-193 എയർ ഇന്ത്യ എക്സ് പ്രസ് വിമാനം മണിക്കൂറുകളോളം വൈകി വൈകുന്നേരം 5.11 നാണ് പുറപ്പെട്ടത്. പുലർച്ചെ മുതൽ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെല്ലാം വൈകുന്നേരം വരെ തറയിൽ ഇരിന്നും ഉറങ്ങിയും ലഖ്‌നൗ വിമാനത്താവളത്തിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നു.
വിമാനം എപ്പോൾ പുറപ്പെടുമെന്ന വിവരങ്ങൾക്കായി 8 മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. ഈ നീണ്ട കാലതാമസം യാത്രക്കാരെ നിരാശരും ക്ഷീണിതരുമായി മാറ്റി, എയർലൈനിൽ നിന്ന് പിന്തുണയോ ആശയവിനിമയമോ ലഭിച്ചില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.
എയർ ഇന്ത്യ എക്സ്പ്രസിൽ നിന്ന് യാത്രക്കാരെ സഹായിക്കാൻ ഒരു ജീവനക്കാരനും ഉണ്ടായിരുന്നില്ലെന്ന കാര്യം യാത്രക്കാരിൽ ഒരാളായ അമൃത് സിംഗ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ദുബായിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള ഇൻബൗണ്ട് സർവീസായ ഫ്ലൈറ്റ് IX-194 16 മണിക്കൂറിലധികം വൈകിയതാണ് തടസ്സത്തിന് കാരണമെന്ന് ലഖ്‌നൗ വിമാനത്താവള വൃത്തങ്ങൾ പറഞ്ഞു