ഷാർജയിൽ മലയാളി യുവതിയും ഒന്നര വയസുകാരിയായ മകളും ജീവനൊടുക്കിയ നിലയിൽ

Malayali woman and one and a half year old daughter commit suicide in Sharjah

ഷാർജയിൽ മലയാളി യുവതിയും ഒന്നര വയസുകാരിയായ മകളും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്.

മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്‌തമായ അടയാളങ്ങൾ കണ്ടതായി സംഭവസ്‌ഥലം പരിശോധിച്ച ഡോക്‌ടർ അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി വെവ്വേറെ സ്‌ഥലത്തായിരുന്നു താമസിച്ചിരുന്നത്.

മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ അധികൃതരോട് ആവശ്യപ്പെടുമെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് അടിയന്തര സേനാംഗങ്ങൾ ഉടൻതന്നെ സ്‌ഥലത്തെത്തി. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവതിയുടെ മൃതദേഹം ആശുപത്രിയിലേയ്ക്കും പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി ഫൊറൻസിക് ലാബിലേയ്ക്കും മാറ്റി. അതേസമയം മകളുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കണമെന്ന് പിതാവ് നിതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിൽ കൊണ്ട് പോകണമെന്ന് ഭാര്യയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ഒരു ഒത്തുതീർപ്പുണ്ടായ ശേഷമേ മൃതദേഹങ്ങൾ സംസ്കരിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയുള്ളൂ..

അൽ ബുഹൈറ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്‌.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!