അസഹനീയമാണെന്നും ദുർഗന്ധം കാരണം മൂക്ക് മൂടിയിരിക്കുകയാണെന്നും പോളിഷ് വിനോദസഞ്ചാരികൾ പറയുന്നു.
@podroznikdowynajecia എന്ന ബ്ലോഗർ പങ്കുവെച്ച വീഡിയോയിൽ, താജ്മഹലിന് സമീപമുള്ള യമുനാ നദിയോട് ചേർന്ന പ്രദേശങ്ങളിലെ മാലിന്യവും മലിനജലവും കാണിക്കുന്നുണ്ട്. ദുർഗന്ധം കാരണം സഞ്ചാരികൾ മൂക്ക് മൂടിയിരിക്കുന്നതും വിഡിയോയിലുണ്ട്.
https://www.instagram.com/reel/DLhqFBIIgXD/?utm_source=ig_web_copy_link
എന്നിരുന്നാലും, ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും ഇന്ത്യയെ മൊത്തത്തിൽ വിമർശിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും വിനോദസഞ്ചാരികൾ വിഡിയോയുടെ അടിക്കുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യയിൽ വൃത്തിയുള്ളതും മനോഹരവുമായ നിരവധി സ്ഥലങ്ങളുണ്ടെന്നും, വെറുക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, ഉടൻ തന്നെ മടങ്ങിയെത്തി ഇന്ത്യയുടെ മികച്ച വശത്തു നിന്നുള്ള ദൃശ്യങ്ങൾ ഉടൻ പുറത്തിറങ്ങുമെന്നും അവർ പറഞ്ഞു.