ഈസ്റ്റേൺ മാംഗ്രോവ്സ്, ഡോൾഫിൻ പാർക്ക്, അൽ ഖലീജ് അൽ അറബി സ്ട്രീറ്റിലെ മൂന്ന് സെക്ടറുകൾ എന്നിവിടങ്ങളിൽ – പ്രത്യേകിച്ച് അൽ ഖലീജ് അൽ അറബി പാർക്ക് 1, 2, 4, 5, അൽ ഖുറം പ്ലാസ എന്നിവിടങ്ങളിൽ ഇപ്പോൾ മവാഖിഫ് പെയ്ഡ് പാർക്കിംഗ് സംവിധാനം സജീവമാക്കിയിട്ടുണ്ടെന്ന് ക്യു മൊബിലിറ്റി അറിയിച്ചു
ഇന്ന് ജൂലൈ 10 വ്യാഴാഴ്ച മുതൽ പാർക്കിംഗ് സംവിധാനം പ്രാബല്യത്തിൽ വരും. അബുദാബി ദ്വീപിലെ നിരവധി മേഖലകളിൽ മവാഖിഫ് സജീവമാക്കുന്നത് വാഹനങ്ങളുടെ ചലനം നിയന്ത്രിക്കുന്നതിനും എമിറേറ്റിലുടനീളമുള്ള പൊതു പാർക്കിംഗ് ഉപയോഗത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണെന്ന് ക്യു മൊബിലിറ്റി പറഞ്ഞു.