യുഎഇയിൽ ക്യൂ.ആർ കോഡ് ഉപയോഗിച്ചുള്ള യു.പി.ഐ പെയ്മെന്റ് സംവിധാനം വ്യാപിപ്പിക്കുന്നു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ നാഷനൽ പെയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI ) മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ റിതേഷ് ഷുക്ല, ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവരാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഇന്ത്യയിൽ നിന്ന് യുഎഇയിലെത്തുന്നവർക്ക് ഇനി വ്യാപാര ഇടപാടുകൾ നടത്താൻ പണം കയ്യിൽ കരുതേണ്ട കാര്യമില്ല. യു.പി.ഐ പെയ്മെന്റ് സംവിധാനം വ്യാപിപ്പിക്കുന്നതോടെ വ്യാപാര ഇടപാടുകൾ നടത്തുമ്പോൾ ലിങ്ക് ചെയ്തിരിക്കുന്ന ഇന്ത്യൻ ബാങ്ക് അകൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആകും. യു.പി.ഐ ആപ്ലിക്കേഷൻ വഴിയാണ് യു.പി.ഐ പെയ്മെന്റുകൾ നടത്തേണ്ടത്.
നിലവിൽ യുഎഇയിലെ ഏറ്റവും പ്രമുഖ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീ എന്നിവിടങ്ങളിൽ ക്യൂ.ആർ കോഡ് ഉപയോഗിച്ചുള്ള യു.പി.ഐ പെയ്മെന്റ് ഇടപാട് അനുവദിക്കുന്നുണ്ട്.
The UPI payment system using QR codes is being expanded in the UAE. Those coming to the UAE from India no longer need to carry cash to conduct business transactions. With the expansion of the UPI payment system, money will be debited from the linked Indian bank account when making business transactions. UPI payments must be made through the UPI application.