മ യക്കുമരുന്ന് കേസിലെ ഇന്ത്യക്കാരനായ പ്രധാന പ്രതിയെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറിയതായി പോലീസ് സ്ഥിരീകരിച്ചു.
സിന്തറ്റിക് മ യ ക്കുമരുന്ന് നിർമ്മാണ കേന്ദ്രം നടത്തിയതിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുംബൈ പോലീസ് തിരയുന്ന കുബ്ബവാല മുസ്തഫയെ ഇന്ത്യയുടെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), ഇന്റർപോൾ, അബുദാബിയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) എന്നിവയുടെ ഏകോപിത ശ്രമങ്ങളിലൂടെയാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. കുബ്ബാവാലയെ മുംബൈ പൊലീസ് ഏറെ നാളായി തിരയുകയായിരുന്നു.
മുംബൈ പൊലീസിൻ്റെ നാലംഗ സംഘം ഈയാഴ്ച ആദ്യം ദുബായിലേക്ക് പോവുകയും ജൂലൈ 11-ന് കുബ്ബാവാലയെ മുംബൈയിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇന്ത്യൻ, എമിറാത്തി ഏജൻസികൾ തമ്മിലുള്ള അടുത്ത ഏകോപനത്തിലൂടെയാണ് യുഎഇയിൽ ഇയാളെ കണ്ടെത്താനായതെന്ന് സിബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.