അജ്മാൻ കഴിഞ്ഞ ദിവസം മരിച്ച പെരിന്തൽമണ്ണ പീച്ചീരി സ്വദേശി അഫ്നാസിന്റെ (31) മൃതദേഹം നാട്ടിലെത്തിച്ചു.
അജ്മാനിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ 6 വർഷമായി അഫ്നാസ് യുഎഇയിൽ പ്രവാസിയായിരുന്നു .
അജ്മാൻ കുക്ക് അൽ ഷായ് ഇസ്മായിൽ, യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശ്ശേരി, അജ്മാൻ കെഎംസിസി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണു നിയമനടപടികൾ പൂർത്തിയാക്കിയത്. ഇന്നലെ വൈകുന്നേരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണു മൃതദേഹം നാട്ടിലെത്തിച്ചത്.