അജ്‌മാനിൽ മരണമടഞ്ഞ പെരിന്തൽമണ്ണ പീച്ചീരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Body of Perinthalmanna Peechery native who died in Ajman arrives home

അജ്‌മാൻ കഴിഞ്ഞ ദിവസം മരിച്ച പെരിന്തൽമണ്ണ പീച്ചീരി സ്വദേശി അഫ്നാസിന്റെ (31) മൃതദേഹം നാട്ടിലെത്തിച്ചു.

അജ്‌മാനിലെ താമസസ്‌ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ 6 വർഷമായി അഫ്നാസ് യുഎഇയിൽ പ്രവാസിയായിരുന്നു .

അജ്‌മാൻ കുക്ക് അൽ ഷായ് ഇസ്‌മായിൽ, യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശ്ശേരി, അജ്‌മാൻ കെഎംസിസി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണു നിയമനടപടികൾ പൂർത്തിയാക്കിയത്. ഇന്നലെ വൈകുന്നേരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണു മൃതദേഹം നാട്ടിലെത്തിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!