ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഇന്ന് ഞായറാഴ്ച പുതിയ പരിധിയില്ലാത്ത പ്രവേശന “സമ്മർ പാസ്” പ്രഖ്യാപിച്ചു.
ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലേക്ക് ഒരാൾക്ക് ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള ഏതു ദിവസങ്ങളിലും എപ്പോൾ വേണമെങ്കിലും അൺ ലിമിറ്റഡ് ആയി പ്രവേശിക്കാവുന്ന “സമ്മർ പാസ്” ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം സമ്മർ പാസിന്റെ വില 229 ദിർഹമാണ്.
കുട്ടികളുടെ കളിസ്ഥലങ്ങൾ, സീസണൽ പരിപാടികൾ, പിന്നണി അനുഭവങ്ങൾ എന്നിവയിലേക്ക് ഇത് പ്രത്യേക ആക്സസ് നൽകുന്നു. സമ്മർ പാസ് ഉടമകൾക്ക് 50 ദിർഹം ലോബി റീട്ടെയിൽ ഷോപ്പ് ക്രെഡിറ്റും ലഭിക്കും, വേനൽക്കാലം മുഴുവൻ ഏത് സമയത്തും ഇത് റിഡീം ചെയ്യാവുന്നതാണ്