ബ്രിട്ടണില്‍ ചെറുവിമാനം പറന്നുയർന്നയുടൻ തകര്‍ന്ന് വീണ് അപകടം

Small plane crashes shortly after takeoff in Britain

ബ്രിട്ടണില്‍ ചെറുവിമാനം പറന്നുയർന്നയുടൻ തകര്‍ന്ന് വീണ് അപകടം. ബ്രിട്ടനിലെ സൗത്ത്ഹെൻഡ് വിമാന താവളത്തിൽ ആണ് സംഭവം. ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബി 200 എന്ന യാത്രാവിമാനമാണ് തകർന്ന് വീണത്. പാസഞ്ചർ ജെറ്റാണ് തകര്‍ന്നത്. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരണമില്ല.

പറന്നുയർന്ന് ഏകദേശം മൂന്നോ നാലോ സെക്കൻഡുകൾക്ക് ശേഷം, വിമാനം ഇടതുവശത്തേക്ക് ശക്തമായി കുതിക്കാൻ തുടങ്ങി, തുടർന്ന് കുറച്ച് നിമിഷങ്ങൾക്കുള്ളിൽ, വിമാനം ഏറെക്കുറെ തലകീഴായി നിലത്തേക്ക് തലകീഴായി ഇടിച്ചു തീഗോളമായി ദൃക്‌സാക്ഷികൾ പറയുന്നു

പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. 12 മീറ്റർ നീളമാണ് ഈ ചെറുയാത്രാ വിമാനത്തിനുള്ളത്. വിമാന അപകടത്തിന് പിന്നാലെ ബ്രിട്ടണില്‍ നിരവധി വിമാന സവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!