ഷാര്‍ജയില്‍ വിപഞ്ചികയുടെയും കുഞ്ഞിന്റെയും മ ര ണം : ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ്, നാട്ടിലെത്തിയാൽ അറസ്റ്റ്

Death of a woman and her child in Sharjah- Police have registered a case against her husband and family, and they will be arrested if they return home.

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊ ല പ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് കുണ്ടറ പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസെടുത്തത്. ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. മൂന്ന് പേരും ഷാര്‍ജയിലായതിനാല്‍ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക.

സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചെന്നും എഫ്‌ഐആറിലുണ്ട്. വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിലാണ് നടപടി.  മകള്‍ നേരിട്ട പീഡനങ്ങളുടെ ഡിജിറ്റല്‍ തെളിവും ആത്മഹത്യാക്കുറിപ്പും അമ്മ പൊലീസിന് കൈമാറിയിട്ടുണ്ട്.

അതേസമയം വിപഞ്ചികയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. വിപഞ്ചികയുടെ കുഞ്ഞിൻ്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞ വെളളിയാഴ്ച‌ നടത്തിയിരുന്നു. ഷാർജയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം നാളെയോ മറ്റന്നാളോ വിപഞ്ചികയുടേയും മകളുടേയും മൃതദേഹം നാട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം. മൃതദേഹം നാട്ടിലെത്തിച്ചാൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!