യെമെനിൽ വ ധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെടുന്ന ഹർജി ഇന്ന് തിങ്കളാഴ്‌ച സുപ്രീംകോടതി പരിഗണിക്കും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിക്കും.
ജൂലായ് 16ന് നിമിഷയുടെ വ ധ ശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ നിമിഷപ്രിയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായ ഇടപെടൽ വേണം. കേന്ദ്രസർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെമാത്രമേ ഇത് സാധ്യമാകൂ. ഇതിന് സുപ്രീംകോടതി നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ ഹർജി നല്‍കിയിട്ടുള്ളത്.
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹ്ദിയെയാണ് നിമിഷ പ്രിയ കൊ ല പ്പെടുത്തിയത്. പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്.
അതേസമയം നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കൊല്ലപ്പെട്ട യെമൻ പൗരൻ തലാല്‍ അബ്ദുമഹ്ദിയുടെ സഹോദരനുമായി സംസാരിച്ചെന്നാണ് പുറത്തു വരുന്ന വിവരം.
എപി മുസ്ലിയാരുടെ സുഹൃത്ത് കൂടിയായ യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഹബീബ് ഉമര്‍ ബിന്‍ ഹഫീസുമായി കാന്തപുരം സംസാരിച്ചു എന്നാണറിയുന്നത്. യെമന്‍ ഭരണകൂടവുമായും അദ്ദേഹം തന്റെ നിലയ്ക്ക് ബന്ധപ്പെട്ടിട്ടുണ്ട്.
കൊ ല്ല പ്പെട്ട മഹ്ദിയുടെ കുടുംബം ദയാധനം സ്വീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ദയാധനം സ്വീകരിച്ചാൽ മാത്രമേ വധശിക്ഷ ഒഴിവായിക്കിട്ടൂ. ഇതിനുള്ള ശ്രമം എല്ലാ മേഖലയിൽ നിന്നും തുടരുകയാണ്