2025 സെപ്റ്റംബർ 1 മുതൽ അബുദാബി കേന്ദ്രീകരിച്ചുകൊണ്ടുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കുമെന്ന് ബഡ്ജറ്റ് എയർലൈനായ വിസ് എയർ ഇന്ന് പ്രഖ്യാപിച്ചു.
മിഡിൽ ഈസ്റ്റിലെ വിപണി സാഹചര്യങ്ങളുടെയും പ്രവർത്തന വെല്ലുവിളികളുടെയും പുനർമൂല്യനിർണയത്തെ തുടർന്നാണ് ഈ തീരുമാനമെന്ന് എയർലൈൻ പറഞ്ഞു. മാത്രമല്ല വിസ് എയർ, യൂറോപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മേഖലയിൽ ലാഭകരമായി കുറഞ്ഞ ചെലവിലുള്ള ബിസിനസ്സ് മോഡൽ നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കിയിട്ടുണ്ടെന്ന് വിസ് എയർ പറഞ്ഞു.
ഈ മാറ്റത്തിന്റെ ഭാഗമായി, വിസ് എയർ അബുദാബി സംയുക്ത സംരംഭത്തിൽ നിന്ന് പുറത്തുകടക്കാനും ഓസ്ട്രിയ, ഇറ്റലി, യുകെ തുടങ്ങിയ തിരഞ്ഞെടുത്ത പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം മധ്യ, കിഴക്കൻ യൂറോപ്പിലെ പ്രധാന വളർച്ചാ വിപണികളിലേക്ക് പ്രവർത്തനങ്ങൾ പുനർവിന്യസിക്കാനും എയർലൈൻ പദ്ധതിയിടുന്നുണ്ട്.