അബുദാബി കേന്ദ്രീകരിച്ചുകൊണ്ടുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവെയ്കാനൊരുങ്ങി വിസ് എയർ

Wizz Air to cease all operations centered in Abu Dhabi

2025 സെപ്റ്റംബർ 1 മുതൽ  അബുദാബി കേന്ദ്രീകരിച്ചുകൊണ്ടുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കുമെന്ന് ബഡ്ജറ്റ് എയർലൈനായ വിസ് എയർ ഇന്ന് പ്രഖ്യാപിച്ചു.

മിഡിൽ ഈസ്റ്റിലെ വിപണി സാഹചര്യങ്ങളുടെയും പ്രവർത്തന വെല്ലുവിളികളുടെയും പുനർമൂല്യനിർണയത്തെ തുടർന്നാണ് ഈ തീരുമാനമെന്ന് എയർലൈൻ പറഞ്ഞു. മാത്രമല്ല വിസ് എയർ, യൂറോപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മേഖലയിൽ ലാഭകരമായി കുറഞ്ഞ ചെലവിലുള്ള ബിസിനസ്സ് മോഡൽ നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കിയിട്ടുണ്ടെന്ന് വിസ് എയർ പറഞ്ഞു.

ഈ മാറ്റത്തിന്റെ ഭാഗമായി, വിസ് എയർ അബുദാബി സംയുക്ത സംരംഭത്തിൽ നിന്ന് പുറത്തുകടക്കാനും ഓസ്ട്രിയ, ഇറ്റലി, യുകെ തുടങ്ങിയ തിരഞ്ഞെടുത്ത പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം മധ്യ, കിഴക്കൻ യൂറോപ്പിലെ പ്രധാന വളർച്ചാ വിപണികളിലേക്ക്  പ്രവർത്തനങ്ങൾ പുനർവിന്യസിക്കാനും എയർലൈൻ പദ്ധതിയിടുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!