യുഎഇയിലെ എമിറേറ്റ്സ് റോഡ് മെച്ചപ്പെടുത്തുന്നതിനായി 750 മില്യൺ ദിർഹത്തിന്റെ ഒരു പ്രധാന പദ്ധതി ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചു. 2025 സെപ്റ്റംബറിൽ ഇതിന്റെ നിർമ്മാണം ആരംഭിക്കും.
ഷാർജയിലെ അൽ ബദീ ഇന്റർചേഞ്ചിൽ നിന്ന് ആരംഭിച്ച് 25 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ പദ്ധതി ഈ മെച്ചപ്പെടുത്തൽ പൂർത്തിയാകുമ്പോൾ, റോഡിന്റെ ശേഷി 65 ശതമാനം വർദ്ധിക്കും, മണിക്കൂറിൽ 9,000 വാഹനങ്ങൾക്ക് വരെ കടന്നുപോകാൻ കഴിയും.
12.6 കിലോമീറ്റർ നീളമുള്ള ആറ് പാലങ്ങൾ നിർമ്മിച്ച് ഇന്റർസെക്ഷൻ നമ്പർ 7 ന്റെ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായി ചെയ്യുന്നത്. റോഡിന്റെ ഇരുവശത്തുമായി ആകെ 3.4 കിലോമീറ്റർ നീളമുള്ള കളക്ടർ റോഡുകളുടെ നിർമ്മാണവും നടക്കും. പദ്ധതിയുടെ ഭാഗമായി 70 കിലോമീറ്റർ പുതിയ ഗതാഗത പാതകൾ അവതരിപ്പിക്കും.