ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായ തജികിസ്താൻ ഗായകനും ഇൻ ഫ്ലുവൻസറുമായ അബ്ദു റോസിഖിനെ (21 )വിട്ടയച്ചു. കഴിഞ്ഞ ദിവസം മോണ്ടിനെഗ്രോയിൽനിന്ന് ദുബായിലെത്തിയ ഉടനെ ഇദ്ദേഹത്തെ അധികൃതർ കസ്റ്റഡിയിലെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റോസിഖിനെ യാത്രാവിലക്കുകളോടെ ജാമ്യത്തിൽ വിട്ടയച്ചുവെന്നാണ് റിപ്പോർട്ടുകൾ വരുന്നത്
മോഷണക്കുറ്റം ആരോപിച്ചായിരുന്നു അറസ്റ്റ് നടപടിയെന്നാണ് ഇദ്ദേഹത്തിൻ്റെ ഓഫീസിനെ ഉദ്ധരിച്ച് യു.എ. ഇ പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇക്കാര്യത്തിൽ ദുബായ് മീഡിയയോ ഓഫീസോ ദുബായ് പൊലീസോ ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ച ഹയാത്ത് റീജൻസ് ദുബൈ ക്രീ ക്ക് ഹൈറ്റ്സിൽ നടന്ന ഒരു അവാർഡ് പരിപാടിയിൽ 21കാരനായ അബ്ദു റോസിഖ് പങ്കെടുക്കുന്ന ദൃശ്യ ങ്ങൾ പുറത്തുവന്നിട്ടുണ്ട്. അറബ് മേഖലയിലെ ഏറെ ശ്രദ്ധേയനായ ഇൻഫ്ലുവൻസറാണ് ഇദ്ദേഹം.